The Courage to be Disliked (Malayalam)

The Courage to be Disliked (Malayalam)

Author : Ichiro Kishimi and Fumitake Koga (Author) Lekshmi Mohan (Translator)

In stock
Rs. 450.00
Classification Self Help
Pub Date June 2023
Imprint Manjul Publishing House
Page Extent 304
Binding Paperback
Language Malayalam
ISBN 9789355432223
In stock
Rs. 450.00
(inclusive all taxes)
OR
About the Book

ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ വെറുക്കപ്പെടാനുള്ള ധൈര്യം, നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു.

ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. അഗാധമായ വിമോചനം നൽകുന്ന ഒരു ചിന്താരീതിയാണിത്, മാറാനുള്ള ധൈര്യം വളർത്തിയെടുക്കാനും നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും നമ്മിൽത്തന്നെ സ്ഥാപിക്കാൻ കഴിയുന്ന പരിമിതികളെ അവഗണിക്കാനും ഇത് അനുവദിക്കുന്നു.

അഭിഗമ്യമായതും അതിപ്രധാനവുമായ ഒരു പുസ്തകമാണ് അതിന്റെ ഫലമായി ഉണ്ടായത്. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം അതിന്റെ ജ്ഞാനം വായിക്കുകയും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

About the Author(s)

ഇച്ചിറോ കിഷിമി
1956-ൽ ക്യോത്തോയിലാണ് ഇച്ചിറോ കിഷിമി ജനിച്ചത്. തന്റെ ഹൈസ്‌കൂൾ പഠന കാലം മുതൽ ഒരു തത്ത്വചിന്തകനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1989 മുതൽ, പ്ലേറ്റോണിക് തത്ത്വചിന്തയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ലാസിക്കൽ പാശ്ചാത്യ തത്ത്വചിന്തയിൽ വൈദഗ്ദ്ധ്യം നേടി, അദ്ദേഹം അഡ്ലേറിയൻ മനഃശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തി; ജാപ്പനീസ് സൊസൈറ്റി ഓഫ് അഡ്‌ലേറിയൻ സൈക്കോളജിയുടെ സർട്ടിഫൈഡ് കൗൺസിലറായും കൺസൾട്ടന്റായും സൈക്യാട്രിക് ക്ലിനിക്കുകളിലെ യുവജനങ്ങൾക്കായി അദ്ദേഹം ഈ വിഷയത്തിൽ പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങൾ നടത്തുന്നു. ആൽഫ്രഡ് അഡ്‌ലറുടെ തിരഞ്ഞെടുത്ത രചനകളായ Kojin Shinrigaku Kogi (The Science of Living) and Hito wa Naze Shinkeisho ni Naru no ka (Problems of Neurosis), തുടങ്ങിയവയുടെ ജാപ്പനീസ് ഭാഷയിലേക്കുള്ള വിവർത്തകനാണ് അദ്ദേഹം. Adora Shinrigaku Nyumon (Introduction to Adlerian Psychology) എന്നത് സ്വന്തം കൃതി.

ഫൂമിതാകി കോഗ
പുരസ്‌കാര ജേതാവായ എഴുത്തുകാരനായ ഫൂമിതാകി കോഗ 1973-ലാണ് ജനിച്ചത്. ബിസിനസ് സംബന്ധമായ രചനകൾ, നോൺ-ഫിക്ഷൻ, തുടങ്ങി ജനപ്രിയമായ നിരവധി കൃതികൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. തന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അദ്ദേഹം അഡ്‌ലേറിയൻ മനഃശാസ്ത്രത്തെ അഭിമുഖീകരിക്കുന്നത്; പരമ്പരാഗത ജ്ഞാനത്തെ എതിർക്കുന്ന അതിന്റെ ആശയങ്ങൾ അദ്ദേഹത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തി. അതിനുശേഷം, ക്യോത്തോയിലുള്ള ഇച്ചിറോ കിഷിമിയെ നിരവധി തവണ സന്ദർശിച്ച്, അഡ്‌ലേറിയൻ മനഃശാസ്ത്രത്തിന്റെ സാരാംശം അദ്ദേഹത്തിൽ നിന്ന് ശേഖരിക്കുകയും ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് തത്ത്വചിന്തയുടെ ക്ലാസിക്കൽ 'ഡയലോഗ് ഫോർമാറ്റ്' രീതിയിലുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

[profiler]
Memory usage: real: 20971520, emalloc: 18437416
Code ProfilerTimeCntEmallocRealMem