Believe In Yourself (Malayalam )

Believe In Yourself (Malayalam )

Author : Joseph Murphy

In stock
Rs. 150.00
Classification Self-Help
Pub Date July 2019
Imprint Manjul Publishing House
Page Extent 88
Binding Paperback
Language Malayalam
ISBN 9789389143188
In stock
Rs. 150.00
(inclusive all taxes)
OR
About the Book

നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ?
നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടേയും അന്തര്‍ലീനശക്തികളെ പരമാവധി ഉപയോഗിക്കണമെന്നുണ്ടോ?
എങ്കില്‍, നിങ്ങള്‍തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം!
നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ, ,മനുഷ്യന്റെ അന്തര്‍ലീനശക്തിയുടെ ഉപയോഗം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന വ്യക്തികളില്‍ ഒരാളായ ഡോ ജോസഫ് മര്‍ഫി, നിങ്ങളുടെ സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നും അതുവഴി നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ വന്‍ വിജയംനേടാമെന്നും കാണിച്ചുതരുന്നു.
നമ്മില്‍ ഓരോരുത്തര്‍ക്കും ജന്മനാ തന്നെ അപാരമായ ശേഷികളുണ്ട്. ശരിയായ മാനസിക സമീപനത്തിലൂടെ നിങ്ങള്‍ക്ക് വിജയോന്മുഖമായി – നിങ്ങള്‍ക്ക് നിങ്ങളുടെ ബോധമനസ്സിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നു- നിങ്ങളുടെ ഉപബോധമനസ്സിനെയും ഊര്‍ജവത്താക്കുന്ന ആ യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു. അങ്ങനെ മാറിമാറി ഈ യന്ത്രമാണ് നിങ്ങളുടെ ആശകളേയും അഭിലാഷങ്ങളേയും അവയുടെ പരമമായ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന പാതയിലൂടെയുളള നിങ്ങളുടെ സഞ്ചാരത്തെ ശരിയായ രീതിയില്‍ മുന്നോട്ടുപ്രവര്‍ത്തിപ്പിക്കുന്നത്.
വിവിധമേഖലകളിലുളളവര്‍ എങ്ങനെ നേട്ടങ്ങള്‍ കൊയ്യുന്നുവെന്നതിനെപ്പറ്റി നിങ്ങള്‍ ഈ പുസ്തകത്തിലൂടെ പഠിക്കുന്നു. തങ്ങളുടെ ഉപബോധമനസ്സിന്റെ ശരിയായ ‘ പ്രോഗ്രാമിംഗിലൂടെ’, കവികളും കലാകാരന്മാരും ബിസിനസ്സ് സംരംഭകരും ശാസ്ത്രപരമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരുമെല്ലാം തങ്ങളുടെ സ്വപ്നങ്ങളേയും ആശയങ്ങളേയും ഉപയോഗിച്ച് ഫലപ്രദവും ലാഭകരവുമായ ലക്ഷ്യങ്ങള്‍ നേടുന്നതെങ്ങനെയെന്ന് നിങ്ങള്‍പഠിക്കുന്നു. ആ സങ്കേതങ്ങളെ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കാനും അനായാസമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങള്‍ പഠിക്കുന്നു.

About the Author(s)

ഡോ ജോസഫ് മര്‍ഫി
ഡോ ജോസഫ് മര്‍ഫി രാജ്യാന്തരപ്രശസ്ഥിയുളള എഴുത്തുകാരനും അദ്ധ്യാപകനും പ്രസംഗകനുമാണ്. അദ്ദേഹം പൌരസ്ത്യമതങ്ങളെ ഗഹനമായി പഠിക്കുകയും, ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ നിരവധി വര്‍ഷം താമസിക്കുകയും ആഴത്തിലുളള ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്തു. നാമോരോരുത്തരിലും, ഉപയോഗിക്കപ്പെടാത്ത അപാരശക്തി- നമ്മുടെ ഉപബോധമനസ്സിന്റെ ശക്തി-കുടികൊളളുന്നതായും, നമ്മുടെ ജീവിതത്തെ അതിന് മാറ്റിമറിയ്ക്കാന്‍ കഴിയുമെന്നും ലോകമതങ്ങളെക്കുറിച്ചുനടത്തിയ തന്റെ ഗവേഷണത്തിലൂടെ അദ്ദേഹത്തിന് സ്വയം ബോദ്ധ്യപ്പെട്ടു.
മുപ്പതിലധികം ‘സെല്‍ഫ് ഹെല്‍പ്പ്’ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടെലിസൈക്കിക്സ്, ടെക്നിക്ക്സ് ഇന്‍ പ്രേയര്‍ തെറാപ്പി, സൈക്കിക്ക് പെര്‍സെപ്ഷന്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്ന ശ്രദ്ധേയ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെമൌലികരചനയായ ‘നിങ്ങളുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍’ എക്കാലത്തേയും ബെസ്റ്റ് സെല്ലറുകളിലൊന്നായി ആഗോള പുസ്തകവിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു.

[profiler]
Memory usage: real: 20971520, emalloc: 18505808
Code ProfilerTimeCntEmallocRealMem