The Book of Ichigo Ichie: The Art of Making the Most of Every Moment, the Japanese Way ( Malayalam)

The Book of Ichigo Ichie: The Art of Making the Most of Every Moment, the Japanese Way ( Malayalam)

Author : Hector Garcia and Francesc Miralles (Authors) Nithanth L. Raj (Translator)

In stock
Rs. 399.00
Classification Mind, Body & Spirit
Pub Date 25 Oct 2022
Imprint Manjul Publishing House
Page Extent 184
Binding Paperback
Language Malayalam
ISBN 9789355430854
In stock
Rs. 399.00
(inclusive all taxes)
OR
About the Book

ജപ്പാനീസ് കലയാ ഇച്ചിഗോ ഇച്ചിയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന ഈ അപൂർവ്വ പുസ്തകം നമ്മെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമായ അനുഭൂതിയാക്കാൻ പഠിപ്പിക്കുന്നു. ഇക്കിഗായ് എന്ന ബെസ്റ്റ് സെല്ലറിന്റെ സൃഷ്ടികർത്താക്കളിൽ നിന്നും മറ്റൊരു ഉപഹാരം.
ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജപ്പാനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്കുന്ന ആശയം ഇതാണ്. നമ്മുക്ക് ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാണ്.
ഈ ആശയം സെൻ ബുദ്ധിസവുമായും 16ാം നൂറ്റാണ്ടിലെ ഒരു ജപ്പാനീസ് ടീ സെറിമണി മാസ്റ്ററുമായും ആഴത്തിൽ ഇഴചേർന്നിരിക്കുന്നതാണ്. അദ്ദേഹം ആവിഷ്‌ക്കരിച്ച ശ്രദ്ധാന്വിതമായ ചലനങ്ങൾ 'ശ്രദ്ധയുടെ ഒരു അനുഷ്ഠാനം' കൂടിയാണ്. അതിലുപയോഗിക്കുന്ന വളരെ സങ്കീർണ്ണമായ ചലനങ്ങൾ നമ്മെ ഈ നിമിഷത്തിലേക്ക് ഏകാഗ്രമായിരിക്കാൻ പരിശീലിപ്പിക്കുന്നു. ഈ പൗരാണികമായ ആശയത്തിൽ നിന്നാണ് ഈ പുസ്തകത്തിൽ പ്രദിപാദിച്ചിരിക്കുന്ന പുതിയ അവബോധത്തിലേക്ക് നാം എത്തിച്ചേരുന്നത്.
ഇച്ചിഗോ ഇച്ചി എന്ന ഈ പുസ്തകത്തിൽ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ഈ നിമിഷത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് നാം പഠിക്കുന്നു. നമ്മളോരുരുത്തരുടേയും കയ്യിൽ ഏകാഗ്രതയിലേക്ക്, മറ്റുള്ളവരുമായുള്ള പാരസ്പര്യത്തിലേക്ക്, ജീവിത സ്നേഹത്തിലേക്ക് തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലാണ് ഇച്ചിഗോ ഇച്ചി.
ഈ മഹത്തായ പുസ്തകം നമ്മുടെ ആത്മാവിനെ ഉണർത്തി ഭൂതകാലത്തെയോ ഭാവികാലത്തെയോ പറ്റി വ്യാകുലപ്പെടാതെ ഈ നിമിഷത്തിന്റെ പൂർണ്ണതയിൽ ജീവിക്കേണ്ടതെങ്ങനെ എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

About the Author(s)

ഹെക്ടർ ഗാർഷിയ- സ്‌പെയിനിൽ ജനനം സ്വിറ്റ്‌സർലണ്ടിൽ സി.ഇ.ആർ.എന്നിൽ കുറച്ച് കാലം ജോലി ചെയ്തതിന് ശേഷം ജപ്പാനിൽ എത്തിച്ചേർന്നു. 16 വർഷമായി ജപ്പാനിൽ ജോലിചെയ്യുന്നു. ടോക്കിയോയിൽ താമസിക്കുന്ന ഗാർസിയ പുസ്തകമെഴുത്തിന്റെ തിരക്കുകളില്ലാത്ത സമയത്ത് ഐടി മേഖലയിൽ ജോലി ചെയ്യുന്നു, അദ്ദേഹം രൂപകല്പന ചെയ്ത വോയിസ് റെക്കഗ്നീഷൻ സോഫ്റ്റ് വെയർ സിലിക്കൻ വാലിയിലെ പല കമ്പനികൾക്കും ജപ്പാൻ മാർക്കറ്റിൽ പ്രവേശിക്കുവാൻ സഹായകമായി. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ kirainet.com എന്ന ബ്ലോഗ് പിന്നീട് 'ഏ ഗീക്ക് ഇൻ ജപ്പാൻ' എന്ന ബെസ്റ്റ് സെല്ലറായ പുസ്തകത്തിന് കാരണമായി. അൻപത്തിഏഴോളം ഭാഷകളിലേക്ക് മോഴിമാറ്റം ചെയ്യപ്പെട്ട ബെസ്റ്റ് സെല്ലറായ ഇക്കിഗായ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഏറ്റവും അധികം ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ട് സ്പാനിഷ് പുസ്തകത്തിന്റെ രചയീതാവ് എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഏഴോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ഇച്ചിഗോ ഇച്ചി.


ഫ്രാൻസെക് മിറേൽസ് - അദ്ധ്യാപകൻ, ആരോഗ്യം ആത്മീയത എന്നീ മേഖലകളിൽ നിരവധി ബെസ്‌ററ് സെല്ലറുകളായ പുസ്തകങ്ങളുടെ രചയീതാവ് എന്ന നിലയിൽ പ്രശസ്തൻ. ബാർസിലോണയിൽ ജനിച്ച അദ്ദേഹത്തിന്റെ പഠനമേഖലകൾ ജേർണലിസവും ഇംഗ്ലീസ് സാഹിത്യവും ജെർമൻ ഫിലോസഫിയുമാണ്. ലൗ ഇൻ ലോവർകെയിസ് എന്ന നോവൽ ഇരുപത്തി എട്ടോളം ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഹെക്ടർ ഗാർഷിയയോടൊപ്പം എഴുതിയ 'ഇക്കിഗായ്- ജപ്പാനീസ് സീക്രട്ട് ടു ലോങ്ങ് ആന്റ് ഹാപ്പി ലൈഫ്' എന്ന പുസ്തകം ഇന്റർനാഷ്ണൽ ബെസ്റ്റ് സെല്ലറാണ്.

[profiler]
Memory usage: real: 20971520, emalloc: 18506552
Code ProfilerTimeCntEmallocRealMem