The Compound Effect: ( Malayalam)

The Compound Effect: ( Malayalam)

Author : Darren Hardy (Author) R. Raghuraj (Translator)

In stock
Rs. 299.00
Classification Self Help/ Personal Development
Pub Date Sep 2022
Imprint Manjul Publishing House
Page Extent 202
Binding Paperback
Language Malayalam
ISBN 9789390924530
In stock
Rs. 299.00
(inclusive all taxes)
OR
About the Book

സംയുക്ത പ്രഭാവത്തില്‍, ഡാരൻ ഹാർഡി, വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. വ്യാപാരം, ബന്ധങ്ങൾ, അതിനപ്പുറമുള്ള ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം അവതരിപ്പിക്കുന്നു. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ആഗ്രഹിക്കുന്ന ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന, തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത, സുഗമവും തലങ്ങളുള്ളതുമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്. തീരുമാനങ്ങൾ നിങ്ങളുടെ വിധിയെ രൂപപ്പെടുത്തുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; ദൈനംദിന തീരുമാനങ്ങൾ, അതെത്ര ചെറുതാണെങ്കില്‍ പോലും, ഒന്നുകിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതത്തിലേക്കോ അല്ലെങ്കില്‍ ദുരന്തത്തിലേക്കോ നിങ്ങളെ കൊണ്ടുപോകും. നിങ്ങള്‍ അസാമാന്യമായ ജീവിതം നയിക്കാന്‍ ഗൗരവകരമായി ചിന്തിക്കുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ സഹായിക്കുന്ന സംയുക്ത പ്രഭാവത്തിന്‍റെ ശക്തിയെ ഉപയോഗപ്പെടുത്തുക. ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും: എങ്ങനെ ജയിക്കും? ഓരോ തവണയും. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ വഴിതെറ്റിക്കുന്ന ദുശ്ശീലങ്ങളെ ഉന്മൂലനം ചെയ്യാന്‍; അതില്‍ ചിലത് ഉള്ളതായി പോലും നിങ്ങള്‍ അറിഞ്ഞിരിക്കില്ല. നിങ്ങൾക്ക് ചെയ്യാൻ തോന്നാത്ത കാര്യങ്ങൾ സ്വയം എങ്ങനെ ചെയ്യാന്‍. ബുദ്ധിമുട്ടേറിയതും, എന്നാല്‍ വിസ്മയാവഹവുമായ ചാലകശക്തിയെ കൈക്കലാക്കാന്‍. ജേതാക്കളുടെ വേഗതയുടെ രഹസ്യങ്ങള്‍ അറിയാന്‍. അങ്ങനെ മറ്റു പലതും...

About the Author(s)

ഡാരൻ ഹാർഡി വളരെ വർഷങ്ങളായി വ്യക്തിത്വ വികസന മേഖലയില്‍ ഒരു നേതാവാണ്. വ്യക്തിത്വ വികസനത്തെ അടിസ്ഥാനമാക്കിയുള്ള രണ്ട് ടെലിവിഷൻ ശൃംഖലകളായ ദി പീപ്പിൾസ് നെറ്റ്‌വർക്ക് (TPN), ദി സക്സസ് ട്രെയിനിംഗ് നെറ്റ്‌വർക്ക് (TSTN) എന്നിവയ്ക്ക് നേതൃത്വം നൽകുന്നു; ആയിരക്കണക്കിനു ടെലിവിഷന്‍ പരിപാടികള്‍, തത്സമയ പരിപാടികള്‍, ലോകത്തിലെ പല മികച്ച വിദഗ്ധരുമായി അഭിമുഖങ്ങളും ഉത്പന്ന പ്രദര്‍ശനങ്ങളും നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഡാരന്‍ എന്ന വ്യക്തി, സംയുക്ത പ്രഭാവം എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തപ്പെടുന്ന തത്ത്വങ്ങളുടെ ഫലങ്ങളുടെ ഒരു ആകെത്തുകയാണ്. ഒരു സംരംഭകൻ എന്ന നിലയിൽ, പതിനെട്ടാം വയസ്സിൽ ആറക്ക വരുമാനം, ഇരുപത്തിനാലാം വയസ്സിൽ പ്രതിവർഷം പത്ത് ലക്ഷം ഡോളറിലധികം വരുമാനം, ഇരുപത്തിയേഴാം വയസ്സിൽ പ്രതിവർഷം അഞ്ച് കോടി യുഎസ് ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹം ആയിരക്കണക്കിന് സംരംഭകരെ ഉപദേശിക്കുകയും, നിരവധി വലിയ കൂട്ടായ്മകള്‍ക്ക് ഉപദേശം നൽകുകയും, ഒട്ടനവധി സ്ഥാപനങ്ങളുടെയും ലാഭേച്ഛയില്ലാത്ത സംഘടനകളുടെയും ഉന്നത സമിതികളില്‍ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. മാനുഷിക പ്രകടനത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള മുൻനിര വിദഗ്ധരെയും അതുപോലെ ഇന്നത്തെ മുൻനിര വ്യവസായ പ്രമുഖരെയും വിപ്ലവ സംരംഭകരെയും പ്രശസ്ത കായികതാരങ്ങളെയും കലാകാരന്മാരെയും ഒളിമ്പിക് ജേതാക്കളെയും അദ്ദേഹം അഭിമുഖം നടത്തി, അവരുടെ അസാധാരണ വിജയത്തിന് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്തുകയും പങ്കിടുകയും ചെയ്തു. അദ്ദേഹം ഒരു ജനപ്രിയ മുഖ്യ പ്രഭാഷകനാണ്, കൂടാതെ ദേശീയ റേഡിയോയിലും പ്രമുഖ ദൃശ്യമാദ്ധ്യമ പരിപാടികളിലും പതിവായി പ്രത്യക്ഷപ്പെടുന്നു.

[profiler]
Memory usage: real: 20971520, emalloc: 18500968
Code ProfilerTimeCntEmallocRealMem