The Heartfulness Way: Heart-Based Meditations For Spiritual Transformation (Malayalam)

The Heartfulness Way: Heart-Based Meditations For Spiritual Transformation (Malayalam)

Author : Kamlesh D. Patel and Joshua Pollock

In stock
Rs. 350.00
Classification Religion & Spirituality
Pub Date May 2023
Imprint Manjul Publishing House
Page Extent 198
Binding Paperback
Language Malayalam
ISBN 9789355432636
In stock
Rs. 350.00
(inclusive all taxes)
OR
About the Book

ലളിതവും മനോഹരവുമായി എഴുതപ്പെട്ട ആത്മീയ കലാസൃഷ്ടി ബന്ധങ്ങൾ, ഉദ്യോഗം, സ്വത്ത്, ആരോഗ്യം എന്നിവയുടെയെല്ലാം പല ആവശ്യങ്ങളും നിറവേറ്റുന്നതിനിടയിൽ, നമുക്ക് പലപ്പോഴും ശൂന്യത അനുഭവപ്പെടാറുണ്ട്. നമ്മുടെയെല്ലാം ജീവിതത്തിന് അനേകം ആധാര്ങ്ങളുണ്ട്, പക്ഷേ പരമപ്രധാനമായ ആധാരമേതാണ്, ഓരോ ഹൃദയത്തിന്റെയും അടിത്തട്ടിൽ വേരുറച്ചു കിടക്കുന്ന കാതലായ യഥാർത്ഥ ആധാരമേതാണ്? ഹാർട്ട്ഫുൾനെസ് വംശത്തിലെ നാലാമത്തെ ഗുരു, ദാജി എന്നറിയപ്പെടുന്ന കമലേഷ് ഡി.പട്ടേൽ, ആത്മീയ അന്വേഷണത്തെ മനസ്സിലാക്കാനായി തെരഞ്ഞെടുത്തത് ഒരു അന്വേഷകന്റെ പാതയാണ്. പ്രബുദ്ധപരമായ സംഭാഷണങ്ങളുടെ ഒരു പരമ്പരയിലൂടെ, ദാജി ഹാർട്ട്ഫുൾനെസ് പരിശീലനത്തിന്റെയും തത്ത്വചിന്തയുടെയും അടിസ്ഥാനതത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. പ്രാർത്ഥനയുടെയും യോഗാഭ്യാസത്തിന്റെയും സാരാംശം വിവരിക്കുന്നതു മുതൽ പ്രായോഗികമായ നുറുങ്ങു വിദ്യകളിലൂടെ ധ്യാനത്തിന്റെ പ്രവർത്തനത്തിന്റെ ചുരുളഴിക്കുന്നതു വരെ, ഹാർട്ട്ഫുൾനെസ് പരിശീലനരീതി നിങ്ങളെ സ്വയം കേന്ദ്രീകരിക്കാനും, യഥാർത്ഥ അർത്ഥവും സംതൃപ്തിയും കണ്ടെത്താനും പ്രാപ്തനാക്കും.

About the Author(s)

കമലേഷ് ഡി. പട്ടേൽ - വ്യാപകമായി ദാജി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെന്നത് തന്റെ തന്നെ അനുഭവത്തിൽ നിന്നും, അതായത്, ലോകത്തിലെ മഹത്തായ ആത്മീയ പാരമ്പര്യങ്ങളോടും ശാസ്ത്ര പുരോഗതിയോടുമുള്ള അത്ഭുതത്തിന്റെയും ആദരവിന്റെയും പാതയിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അന്വേഷണാത്മക സ്വഭാവത്തിന്റെ ഫലമായി ലഭിച്ചതാണ്. ഒരു ശതാബ്ദം പഴക്കമുള്ള ആത്മീയ ഗുരുക്കന്മാരുടെ വംശാവലിയുടെ അനന്തരാവകാശിയായി നിയമിതനാവുന്നതിന് മുമ്പ്, ന്യൂയോർക്ക് പട്ടണ ത്തിൽ ഫാർമസി രംഗത്ത് വ്യവസായിയായിരുന്നു. ആധുനിക കാലത്തിലെ ഗുരുക്കന്മാരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലൂടെ, വ്യാപകമായി യാത്ര ചെയ്തുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ആത്മീയ ഹൃദയങ്ങൾക്ക് തന്റെ സഹകരണം ഉറപ്പു നൽകുന്നു. ജോഷ്വാ പൊള്ളോക്ക് അമേരിക്കക്കാരനായ ഇദ്ദേഹം ഹാർട്ട്ഫുൾനെസ്സിന്റെ അഭ്യാസിയും പരിശീലകനു മാണ്. വയലിൻ വായനയിൽ നിപുണനായ അദ്ദേഹം ലോകമെമ്പാടും വയലിൻ പഠിപ്പിക്കുകയും, സംഗീതജ്ഞ നായ എ.ആർ. റഹ്മാനോടൊപ്പം അനേകം വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. പൊള്ളോക്ക് സമർപ്പിതനായ ഒരു ആത്മീയാഭിലാഷിയാണ്, ധ്യാനത്തോടുള്ള തന്റെ അഭിനിവേശത്തെ മറ്റുള്ളവർക്കൊപ്പം പങ്കിടുന്നതിൽ വളരെ ഉത്സാഹമുള്ളയാളാണ്. ഇൻഡിയാനാ യൂണിവേഴ്സിറ്റിയിൽ നിന്നും ബാർ ഓഫ് മ്യൂസിക്കൽ ആർട്സിൽ ബിരുദവും ലണ്ടനിലെ ഗിൽഡ്ഹോൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ നിന്നും രണ്ട് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ ഭാര്യയും തന്റെ രണ്ടു മക്കളോടുമൊപ്പം ഇന്ത്യയിൽ താമസിക്കുന്നു.

[profiler]
Memory usage: real: 20971520, emalloc: 18468152
Code ProfilerTimeCntEmallocRealMem