The Verdict  (ജനവിധി: ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു) ( Malayalam)

The Verdict (ജനവിധി: ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു) ( Malayalam)

Author : Pranoy Roy and Dorab R Sopariwala

In stock
Rs. 399.00
Classification Non-Fiction
Pub Date May 2019
Imprint Manjul Publishing House
Page Extent 324
Binding Paperback
Language Malayalam
ISBN 9789388241694
In stock
Rs. 399.00
(inclusive all taxes)
OR
About the Book

ഇന്ത്യയില്‍ തിരഞ്ഞെടുപ്പുജയവും തോല്‍വിയും തീരുമാനിക്കുന്ന നിര്‍ണായകഘടകങ്ങള്‍ എന്തൊക്കെയാണ്? ഇന്ത്യയുടെ ജനാധിപത്യഘടികാരസൂചിയെ ചലിപ്പിക്കുന്നതും നിശ്ചലമാക്കുന്നതും എന്താണ്? ഭരണവിരുദ്ധവികാരത്തിന്റെ അന്ത്യമായോ? അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റുപോളുകളും വിശ്വസനീയമാണോ? ‘ഭയം എന്ന ഘടക’ത്തിന്‍റ വ്യാപ്തി? ഇന്ത്യന്‍ സ്ത്രീ വോട്ടിനു പ്രാധാന്യമുണ്ടോ? സ്ഥാനാര്‍ഥികളുടെ നിർണ്ണയം ഫലത്തെ സ്വാധീനിക്കുമോ? തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ ജനാധിപത്യപരമാകുകയാണോ അല്ലയോ? ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലൂടെ തട്ടിപ്പ് സാധ്യമാണോ? ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ ബുദ്ധിപരമായ വഴിയിലൂടെ കുറഞ്ഞ ചെലവിൽ പരിഹാരം സാധ്യമാകുന്ന ഒരു 'ജുഗാദ് സംവിധാന'മാണോ?

ഇതാ ഇന്ത്യ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വക്കിലാണ് . "ജനവിധി" വോട്ടിങ്ങിന്റെ കണക്കുകളിലൂടെ, മൗലികമായ അന്വേഷണങ്ങളിലൂടെ, ഇതുവരെ വെളിപ്പെടുത്താത്ത വാസ്തവങ്ങൾ പുറത്തുകൊണ്ടുവരുന്നു. അതിലൂടെ, 1952ലെ ആദ്യ തിരഞ്ഞെടുപ്പുമുതലുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ വിശാല ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ വീണ്ടും ജയിക്കുമോ തോല്‍ക്കുമോ? - 2019നെ സംബന്ധിച്ച് അതിനിര്‍ണായകമായ ചില സൂചനകള്‍ നല്‍കുന്നു.
തിരഞ്ഞെടുപ്പുരാഷ്ട്രീയത്തെ സുതാര്യമായി അവതരിപ്പിക്കുന്നതില്‍ വിദഗ്ധനായ പ്രണോയ് റോയിയും ദോറബ് ആര്‍. സൊപാരിവാലയുമാണ് ഈ കൃതിയുടെ രചയിതാക്കള്‍. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിലും താല്‍പര്യമുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

About the Author(s)

(Pranoy Roy)
പ്രണോയ് റോയ്
1980 മുതല്‍ പ്രണോയ് റോയ് ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ പര്യായപദമാണ്. തിരഞ്ഞെടുപ്പുഫലപ്രവചനത്തിലൂടെ ഇന്ത്യന്‍ വോട്ടറും രാഷ്ട്രീയക്കാരനും തമ്മിലുള്ള രാഗദ്വേഷബന്ധം വിശദീകരിക്കുന്ന അഭിപ്രായവോട്ടെടുപ്പുകളുടെ തുടക്കക്കാരനെന്ന നിലക്ക് പ്രശസ്തന്‍. ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പുപ്രവചനവിദ്യയെ രാജ്യത്തിന് പരിചയപ്പെടുത്തി,
രാഷ്ട്രീയവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന അക്കങ്ങളുടെ നിര്‍ധാരണത്തിലൂടെ വിജയിയെ എങ്ങനെ പ്രവചിക്കാം എന്ന് കാണിച്ചുതന്നു. ഒരു സംസ്ഥാനമോ രാജ്യമോ ആര്‍ക്ക് വോട്ടുചെയ്യുന്നു എന്ന രഹസ്യം വെളിപ്പെടുത്തുന്ന ‘ഡിഫോള്‍ട്ട് സെറ്റിംഗ്’ ആയി അദ്ദേഹം മാറി.
റോയിയും അദ്ദേഹത്തിന്‍റ മാധ്യമപ്രവര്‍ത്തകയായ ഭാര്യ രാധിക റോയിയും എന്‍.ഡി.ടി.വിയുടെ സ്ഥാപകരെന്ന നിലക്ക്, വര്‍ഷങ്ങളോളം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ മീഡിയ ബ്രാന്‍ഡിനെ നയിച്ചു. ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ അദ്ദേഹം അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്നു (ഇംഗ്ളണ്ട്, വെയില്‍സ്). ധനകാര്യമന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവുമായും പ്രവര്‍ത്തിച്ചു.

(Dorab R Sopariwala)
ദോറബ് ആര്‍. സൊപാരിവാല

ദോറബ് ആര്‍. സൊപാരിവാല എന്‍.ഡി.ടി.വിയില്‍ എഡിറ്റോറിയല്‍ അഡൈ്വസറായിരുന്നു. രണ്ടു ദശാബ്ദത്തോളം എഡല്‍മാന്‍ ഇന്ത്യയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ്. നേരത്തെ ഇംഗ്ളണ്ടിലെയും(മെട്ര കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്) ഇന്ത്യയിലെയും(ആദ്യം ഐ.എം.ആര്‍.ബിയില്‍, പിന്നീട് ‘മാര്‍ഗി’ല്‍ സ്ഥാപക മാനേജിംഗ് ഡയറ്കടര്‍)മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനികളില്‍ പ്രവര്‍ത്തിച്ചു. നാലുദശാബ്ദങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഭിപ്രായവോട്ടെടുപ്പുകളില്‍ അതീവ തല്‍പരന്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഇംപീരിയല്‍ കോളജ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി എന്നിവിടങ്ങളില്‍ പഠനം, റോയല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയില്‍ ഫെല്ളോ.

[profiler]
Memory usage: real: 20971520, emalloc: 18522152
Code ProfilerTimeCntEmallocRealMem