About the Book
ഓരോ മനുഷ്യന്റെയും ഉയർച്ചയും തകർച്ചയും ആകെക്കൂടിയുള്ള മനുഷ്യബോധത്തെ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയും പഠിച്ച പാഠങ്ങളും, ചെയ്ത ഓരോ തെറ്റുകളും, തിരുത്തിയ ഓരോ പിഴവുകളും, ഓരോ കണ്ടുപിടുത്തവും, ഓരോ നൂതനാവിഷ്ക്കാരവും, ഓരോ ഉൾക്കാഴ്ചയും, ഓരോ ആശയവും, ഓരോ വെളിപ്പെടുത്തലുകളും, ഓരോരോ കഴിവുകളും, പുനർ നിർവചിച്ച ഓരോ പരിധികളും, ഓരോ ചിന്തകളും, ഓരോ പ്രകമ്പനവും മനുഷ്യബോധത്തിൻറെ പരിണാമത്തിൽ ഓരോ പുതിയ രേഖ കൂടി കോറിയിടുന്നു. 'ഒരു' മനുഷ്യൻ തന്റെ ജീവിതം ഉയർന്ന അവബോധത്തോടെ ജീവിക്കുമ്പോൾ, കൂടുതൽ വർഷങ്ങൾ ജീവിക്കാതെ തന്നെ അത്രയും കാലത്തിന്റെ പക്വത കൈവരിക്കാൻ അവന്റെ ജീവിതം മനുഷ്യവര്‍ഗത്തെ സഹായിക്കുന്നു. ഫലത്തിൽ, അവൻ മനുഷ്യരാശിയെ അതിവേഗം ഏതാനും വർഷങ്ങൾ മുന്നിലേക്ക് കൊണ്ടുപോകുന്നു. ഉയർന്ന അവബോധത്തോടെ തന്റെ ജീവിതം നയിക്കുന്ന ഓരോ വ്യക്തികളും യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രവൃത്തിയാണ് ചെയ്യുന്നത്... മനുഷ്യാവബോധം വളർത്തിയെടുക്കുന്നതിൽ പങ്കുവഹിക്കാനുള്ള ഉത്തരവാദിത്തം അസ്തിത്വത്താൽ അവനിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു.
About the Author(s)
ആത്മീയവാദി | ചിന്താ നേതാവ് | അനന്തസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
2 പതിറ്റാണ്ടിലേറെയായി, മഹാത്രയ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സമഗ്രമായ സമൃദ്ധിയുടെ ജീവിതം നയിക്കാനായി ശാക്തീകരിക്കുന്നു. മഹാത്രയയെയും അദ്ദേഹത്തിന്റെ ജ്ഞാനവും അനുഭവിച്ചറിയുന്നത് ജീവിതത്തെ മാറ്റിമറിക്കുന്നു, ഒപ്പം, ആരോഗ്യം, സമ്പത്ത്, സ്നേഹം, ആനന്ദം, ആത്മീയ ബന്ധം എന്നിവയിൽ മുന്നേറ്റങ്ങൾ കണ്ടെത്താനായി, ആളുകളെ അവരുടെ വിശ്വാസ സമ്പ്രദായങ്ങളെയും വ്യവസ്ഥിതികളെയും മറികടക്കാൻ സഹായിക്കുന്നു.
ഫോർബ്സ് പട്ടികയിലുൾപ്പെടുന്ന വ്യവസായികൾ, സംരംഭകർ, അഭിപ്രായ സൃഷ്ടാക്കൾ, പുരസ്‌കാരജേതാക്കളായ സംഗീതജ്ഞർ, കായികതാരങ്ങൾ, വിദ്യാഭ്യാസവിദഗ്‌ദ്ധർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി വ്യക്തികളെ അദ്ദേഹം ശാക്തീകരിക്കുന്നു.
അനുഭവപരവും സമകാലികവും, നർമ്മവും വിവേകവും കൊണ്ട് ശ്രദ്ധാപൂർവം നെയ്തെടുത്തതുമായ അദ്ദേഹത്തിന്റെ അധ്യാപന രീതി പ്രായം, സാമൂഹിക തലങ്ങൾ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ അതിരുകൾ എന്നിവ കണക്കിലെടുക്കാതെ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുന്നു. ജീവിതത്തിന്റെ എല്ലാ നിഗൂഢതകൾക്കും വിരോധാഭാസങ്ങൾക്കും പിന്നിലെ 'എന്തുകൊണ്ട്' എന്ന ചോദ്യത്തിനുള്ള ഉത്തരം വിശദീകരിച്ചുകൊണ്ട്, മനസ്സിനെയും ഹൃദയത്തെയും ഒരുപോലെ ആകർഷിക്കുകയും, വൈകാരികമായി സ്പർശിക്കുന്ന അനുഭവങ്ങൾ നൽകിക്കൊണ്ട്, നൂറുകണക്കിന് സംഘടനകളെയും ലക്ഷക്കണക്കിന് ആളുകളെയും 'ജീവിതം മനോഹരമാണ്' എന്നു തിരിച്ചറിയുന്നതിൽ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മഹാത്രയ തനിക്കുതന്നെയും ഈ ജീവിതത്തിനും സ്ഥായിയായ വെളിപാടാണ്. അദ്ദേഹം ഒരു വഴികാട്ടിയും അങ്ങനെ ഒരു മാര്‍ഗദര്‍ശകനുമാണ്. അദ്ദേഹം ഒരു പ്രതിഭാസമാണ്...