Miracles of Your Mind ( Malayalam)

Miracles of Your Mind ( Malayalam)

Author : Joseph Myrphy

In stock
Rs. 175.00
Classification Self-Help
Pub Date July 2019
Imprint Manjul Publishing House
Page Extent 100
Binding Paperback
Language Malayalam
ISBN 9789389143195
In stock
Rs. 175.00
(inclusive all taxes)
OR
About the Book

വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തിബോധമനസ്സിനുണ്ട് ; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു.
നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍ല്ലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം,‘സ്വയം രക്ഷാമാര്‍ഗത്തിന്റെ’(self help)ഗുരുവായ’ ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെവിശദീകരിക്കുന്നു. മനസ്സിന്റെ ഈ ശക്തിയെ, സവിശേഷമായും ഉപബോധമനശ്ശക്തിയെ, എങ്ങനെപരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു.
നമ്മുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു; നമ്മുടെ വൈവാഹികജീവിതം കൂടുതല്‍ മംഗളകരമാക്കുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായമാര്‍ഗോപദേശവുംഅത് നമുക്ക് നല്‍കുന്നു.

About the Author(s)

ഡോ ജോസഫ് മര്‍ഫി
ഡോ ജോസഫ് മര്‍ഫി രാജ്യാന്തരപ്രശസ്ഥിയുളള എഴുത്തുകാരനും അദ്ധ്യാപകനും പ്രസംഗകനുമാണ്. അദ്ദേഹം പൌരസ്ത്യമതങ്ങളെ ഗഹനമായി പഠിക്കുകയും, ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ നിരവധി വര്‍ഷം താമസിക്കുകയും ആഴത്തിലുളള ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്തു. നാമോരോരുത്തരിലും, ഉപയോഗിക്കപ്പെടാത്ത അപാരശക്തി- നമ്മുടെ ഉപബോധമനസ്സിന്റെ ശക്തി-കുടികൊളളുന്നതായും, നമ്മുടെ ജീവിതത്തെ അതിന് മാറ്റിമറിയ്ക്കാന്‍ കഴിയുമെന്നും ലോകമതങ്ങളെക്കുറിച്ചുനടത്തിയ തന്റെ ഗവേഷണത്തിലൂടെ അദ്ദേഹത്തിന് സ്വയം ബോദ്ധ്യപ്പെട്ടു.

മുപ്പതിലധികം ‘സെല്‍ഫ് ഹെല്‍പ്പ്’ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടെലിസൈക്കിക്സ്, ടെക്നിക്ക്സ് ഇന്‍ പ്രേയര്‍ തെറാപ്പി, സൈക്കിക്ക് പെര്‍സെപ്ഷന്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്ന ശ്രദ്ധേയ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെമൌലികരചനയായ ‘നിങ്ങളുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍’ എക്കാലത്തേയും ബെസ്റ്റ് സെല്ലറുകളിലൊന്നായി ആഗോള പുസ്തകവിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു.

[profiler]
Memory usage: real: 20971520, emalloc: 18463816
Code ProfilerTimeCntEmallocRealMem