Mossad ( Malayalam)

Mossad ( Malayalam)

Author : Michael Bar-Zohar, Nissim Mishal (Authors)

In stock
Rs. 499.00
Classification History / Middle East
Pub Date December 2021
Imprint Manjul Publishing House
Page Extent 420
Binding Paperback
Language Malayalam
ISBN 9789391242701
In stock
Rs. 499.00
(inclusive all taxes)
OR
About the Book

ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളിൽ അതി സമർത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും രഹസ്യാന്വേഷകരുടെയും ഓരോ നീക്കങ്ങളും, അവർ വസിക്കുന്ന സ്ഥലങ്ങൾ പോലും അതീവ സുരക്ഷിതമായി സൂക്ഷിച്ചു പോരുന്ന രഹസ്യങ്ങളാണ്. ഇസ്രയേൽ രഹസ്യ സംഘത്തിന്റെ മഹത്തരങ്ങളായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേയ്ക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് 'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ മഹദ് ദൗത്യങ്ങൾ ' എന്ന ഈ പുസ്തകം. ഇസ്രായേലിന്റെ പ്രമാദ രഹസ്യ ഏജൻസി മൊസാദ് ആകുന്നു ഈ ഗ്രന്ഥത്തിന്റെ കേന്ദ്രബിന്ദു. ഈ രഹസ്യാന്വേഷണ ഏജൻസിയുടെ വിവിധ രീതികളും അവരുടെ ദൈനം ദിന പ്രവർത്തനങ്ങളുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. മിഖായേൽ ബാർ സോഹർ എഴുതിയ ഈ പുസ്തകം 2012 ൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇക്കോ പബ്ലിക്കേഷൻസ് ആയിരുന്നു. ശ്വാസമടക്കിയിരുന്നു വായിക്കുവാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തു കൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം. പലപ്പോഴും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമ്മതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത്
ഇസ്രയേലിന്റെ അധികാരഘടന നിർവ്വചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേയ്ക്കു വെളിച്ചം വീശുകയും കാലങ്ങളോളമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.

About the Author(s)

ഗ്രന്ഥകാരനെക്കുറിച്ച് (MIKHAYEL BAR SOHAR )

മിഖായേൽ ബാർ സോഹർ
ഒരു ഗ്രന്ഥകാരനും ശ്രദ്ധേയനായ ചരിത്രകാരനുമാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു,ക്നസ്സെറ്റ് എന്ന ഇസ്രായേൽ സഭയിൽ അദ്ദേഹം ലേബർ പാർട്ടിയുടെ മുന്നണിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാരിസ് സർവ്വകലാശാലയിൽ നിന്ന് പി എച് ഡി യും ജറുസലേമിലെ ഹീബ്രൂ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകളും കനപ്പെട്ടതാണ്, മാത്രമല്ല, ഈ രംഗത്തെ പ്രവർത്തന മികവിന് സോകൊളോവ് അവർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. ഇസ്രായേൽ സുരക്ഷാ സംഘടനയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങളും ഡേവിഡ് ബെൻ ഗുറിയോൺ, ഷിമോൻ പെരസ് എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ കൂടാതെ എ ബ്രിഡ്ജ് ഓവർ ദി മെഡിറ്ററെനിയൻ , ഫ്രാൻകോ ഇസ്രയെലി റിലേഷൻസ് ബിറ്റ്വീൻ 1947-1964, ബിയോണ്ട് ഹിറ്റ്ലർസ് ഗ്രാസ്പ് , ' ദി ഹീറോയിക് റെസ്ക്യൂ ഓഫ് ബൽഗേറിയാസ് ജ്യൂസ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ മഹദ് ദൗത്യങ്ങൾ ' എന്ന ഈ പുസ്തകം ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നിന്റെ ആവേശജ്ജ്വലമായ കഥയാണ്. ഈ പുസ്തകം ഓൺലൈനിൽ എളുപ്പവും സൗകര്യപ്രദവുമായി ലഭ്യമാണ്.

ഈ പുസ്തകം നിങ്ങൾക്ക് ആമസോൺ മുഖേനയും സ്വന്തമാക്കാവുന്നതാണ്.

ഗ്രന്ഥകാരനെക്കുറിച്ച് :(NISSIM MISHAL )

നിസ്സിം മിഷൽ ഫിക്ഷൻ
നോൺ ഫിക്ഷൻ ഇനങ്ങളിൽപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം ജന. മോഷെ ദയാൻ ന്റെ ഉപദേശകനായും ഇസ്രായേലിലെ ഹൈഫ സർവ്വകലാശാലയിലും അറ്റ്ലാന്റയിലെ ഇമോറി സർവ്വകലാശാലയിലും പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ദേഹം ഇസ്രയേലിന്റെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിദഗ്ദ്ധന്മാരിൽ ഒരാളാണ്.നിസ്സിം മിഷൽ ഇസ്രയേലിലെ ഒരു പ്രമുഖ ടെലിവിഷൻ വ്യക്തിത്വങ്ങളിൽ ഒരാളാണ്. അദ്ദേഹംഏറെക്കാലം ഇസ്രയേൽ ടെലവിഷനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു. പിന്നീടദ്ദേഹം ഡയറക്ടർ ജനറൽ ആയും അതിൽ പ്രവർത്തിച്ചു. ഇസ്രയേലിലെ രണ്ടു സുപ്രസാധാന സംഭവങ്ങളെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ രണ്ടും വിൽപ്പനയിൽ റെക്കോർഡുകൾ ഭേദിച്ച പുസ്തകങ്ങളായിരുന്നു.

[profiler]
Memory usage: real: 20971520, emalloc: 18488752
Code ProfilerTimeCntEmallocRealMem