Patna Blues  (Malayalam )

Patna Blues (Malayalam )

Author : Abdullah Khan

In stock
Rs. 299.00
Classification Fiction
Pub Date January 2020
Imprint Manjul
Page Extent 284
Binding Paperback
Language Malayalam
ISBN 9789389647334
In stock
Rs. 299.00
(inclusive all taxes)
OR
About the Book

പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനാണ് ആരിഫ്. ഒരുകാലത്ത് ഭൂസ്വത്തിനുടമകളും, ഐശ്വര്യപൂര്‍ണവുമായിരുന്ന അയാളുടെ കുടുംബം, പില്‍ക്കാലത്ത് സമ്പന്നശ്രേണിയുടെ താഴേപ്പടിയിലേക്ക് നിലംപതിച്ചു. ആരിഫിന്റെ ഏക അഭിലാഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആകണമെന്നതായിരുന്നു. ഇതുവഴി കുടുംബത്തിന്റെ സൗഭാഗ്യങ്ങള്‍ പുന:സ്ഥാപിക്കാമെന്ന് ആരിഫ് വിശ്വസിക്കുകയും, തന്റെ പഠനത്തില്‍ അയാള്‍ ­കഠിനപരിശ്രമം ചെയ്യുകയും ചെയ്തു. എന്നാല്‍ സുമിത്ര എന്ന, വിവാഹിതയും തന്നെക്കാള്‍ പ്രായമുളളവളുമായ, മദാലസയായ ഒരു ഹിന്ദുയുവതിയുടെ പ്രഥമദര്‍ശനം അയാളെ വഴിതെറ്റിച്ചു. പല രീതിയിലും സുമിത്ര അയാള്‍ക്ക് ദോഷങ്ങള്‍ വരുത്തി. അയാളുടെ ജീവിതത്തെയാകെ കാര്‍ന്നുതിന്നുന്ന ഒരു മതിഭ്രമത്തിന്റെ സമാരംഭമായിരുന്നു അത്.

About the Author(s)

അബ് ദുള്ള ഖാന്

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാഹിത്യനിരൂപകന്, ബാങ്ക് ഉദ്യോഗസ്ഥന് എന്നീ നിലകളില് പ്രവര്ത്തിക്കുന്ന അബ് ദുള്ള ഖാന് മുംബൈയില് താമസിക്കുന്നു. ബീഹാറിലെ മോത്തിഹരിക്ക് സമീപമുളള ഒരു ഗ്രാമത്തില് ജനനം. മദ്രസയിലും ഉറുദു മീഡിയം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. പ്രസിദ്ധ സാഹിത്യകാരനായ ജോര്ജ് ഓര്വല് ജനിച്ചത് മോത്തിഹരിയിലാണെന്ന ഒരു കണ്ടുപിടിത്തം 1990കളുടെ മദ്ധ്യത്തില് അദ്ദേഹം നടത്തി. തന്റെ ജില്ലയായ മോത്തിഹരിയുമായി ഓര്വലിനുളള ബന്ധം അദ്ദേഹത്തെ സാഹിത്യരചനയിലേക്ക് ആകര്ഷിച്ചു. അബ് ദുള്ള ഖാന്റെ രചനകള് ബ്രൂക്ക്ലിന് റെയില് (ന്യൂ യോര്ക്ക്), വസഫിരി (ലണ്ടന്), ദ ഹിന്ദു (ഇന്ത്യ), ദ ഡെയ്ലി സ്റ്റാര് (ബംഗളാദേശ്), ഫ്രൈഡേ ടൈംസ് (പാക്കിസ്ഥാന്) എന്നിവയില് പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു തിരക്കഥാകൃത്തെന്ന നിലയിലുളള അരങ്ങേറ്റം കുറിച്ച വിരാം എന്ന സിനിമ 2017ല് തിയറ്ററുകളിലെത്തി. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് പട്ന ബ്ലൂസ്. ഈ നോവല് മലയാളം കൂടാതെ ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, ബംഗളാ, തമിഴ് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ നോവല് കേരള സര്വകലാശാലയുടെ 2020ലെ ഡിഗ്രി സിലബസില് ഉള്പ്പെടുത്തിയിട്ടുണ്ട്.

[profiler]
Memory usage: real: 20971520, emalloc: 18418344
Code ProfilerTimeCntEmallocRealMem