Sapiens  ( Malayalam )

Sapiens ( Malayalam )

Author : Yuval Noah Harari

In stock
Rs. 699.00
Classification Popular Science
Pub Date June 2019
Imprint Manjul Publishing House
Page Extent 544
Binding Paperback
Language Malayalam
ISBN 9789388241922
In stock
Rs. 699.00
(inclusive all taxes)
OR
About the Book

സാപിയൻസ് :
മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ് ' മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു.
" സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" ജാരെഡ് ഡയമണ്ട്.

"നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും " - ബിൽ ഗേറ്റ്സ്

About the Author(s)

ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ "സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം" മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

[profiler]
Memory usage: real: 20971520, emalloc: 18424240
Code ProfilerTimeCntEmallocRealMem