Shaolin: How to Win Without Fighting ( Malayalam )

Shaolin: How to Win Without Fighting ( Malayalam )

Author : Bernhard Moestl (Author) R Raghuraj (Translator)

In stock
Rs. 399.00
Classification Self-Help/Motivation
Pub Date April 2023
Imprint Manjul Publishing House
Page Extent 268
Binding Paperback
Language Malayalam
ISBN 9789355432858
In stock
Rs. 399.00
(inclusive all taxes)
OR
About the Book

ഷാവോലിന്‍: യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന്‍ വിഹാരത്തിലെ സന്ന്യാസിമാര്‍, കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല, ഏതൊരാള്‍ക്കും തന്‍റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്‍റെ ഫലങ്ങള്‍ അതിശയകരമാണ്. ഷാവോലിന്‍ സന്ന്യാസികളുടെ യഥാര്‍ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല; അവരുടെ ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന്‍ സന്ന്യാസിമാരില്‍ നിന്നും പഠിച്ച് ഇന്ന് ഷാവോലിന്‍ പരിശീലകനായ ബെര്‍ണാര്‍ഡ് മോസ്റ്റല്‍, നൂറ് കണക്കിനു വര്‍ഷങ്ങളായി ഷാവോലിന്‍ സന്ന്യാസിമാരുടെ വറ്റാത്ത ഊര്‍ജ്ജത്തിന്‍റെ ഉറവിടമായ ‘മനഃശക്തി’ തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.

About the Author(s)

1970-ല്‍ വിയന്നയില്‍ ജനിച്ച ബെര്‍ണാര്‍ഡ് മോസ്റ്റല്‍, വര്‍ഷങ്ങളോളം ഏഷ്യയില്‍ ജീവിച്ചു. മനേജ്മെന്‍റ് പരിശീലകനായ അദ്ദേഹം, അന്താരാഷ്ട്ര തലത്തില്‍, നേതൃത്വപാടവത്തെ കുറിച്ചുള്ള സെമിനാറുകള്‍ അവതരിപ്പിക്കുന്നു. പ്രശസ്തമായ നിരവധി നോണ്‍-ഫിക്ഷന്‍ കൃതികളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പ്രശസ്തമായ ഷാവോലിന്‍ വിഹാരത്തില്‍ കഴിയുമ്പോഴുണ്ടായ അഗാധമായ അനുഭവങ്ങളില്‍ നിന്നുമാണ് അദ്ദേഹം തന്‍റെ ചിന്തകള്‍ വികസിപ്പിച്ചെടുത്തത്. അവിടെ അദ്ദേഹം സന്ന്യാസിമാര്‍ക്കൊപ്പം താമസിക്കുകയും, അവരുടെ ചിന്താശേഷിയെക്കുറിച്ചും ദിനചര്യകളും പഠിക്കുകയും ചെയ്തു. ആ അറിവുകള്‍ അദ്ദേഹം തന്‍റെ പുസ്തകങ്ങളിലും സെമിനാറുകളിലും ഉപയോഗപ്പെടുത്തുന്നു. www.moestl.com

[profiler]
Memory usage: real: 20971520, emalloc: 18441888
Code ProfilerTimeCntEmallocRealMem