Telepsychics ( Malayalam)

Telepsychics ( Malayalam)

Author : Dr. Joseph Murphy

In stock
Rs. 350.00
Classification Self Help
Pub Date October 2019
Imprint Manjul Publishing House
Page Extent 262
Binding Paperback
Language Malayalam
ISBN 9789389143614
In stock
Rs. 350.00
(inclusive all taxes)
OR
About the Book

നിങ്ങളുടെ മനസ്സിന്റെ ആഴത്തിലുള്ള ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാന്‍ പ്രയോജനപ്പെടുന്ന യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു രീതിയാണ് ടെലസൈക്കിക്‌സ്. ടെലസൈക്കിക് ശക്തി എങ്ങനെ കെത്താമെന്നും ഉപയോഗപ്പെടുത്താമെന്നും ഡോ. ജോസഫ് മര്‍ഫി ഈ പുസ്തകത്തില്‍ നിങ്ങളെ പഠിപ്പിക്കുന്നു. എല്ലാവര്‍ക്കും സ്വന്തമായിട്ടുള്ള അസാധാരണ മാനസിക ശക്തികളെയാണ് ടെലസൈക്കിക് ശക്തി അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരത്തില്‍ നിങ്ങളുടെ ജീവിതത്തെ അതിനു മാറ്റാന്‍ കഴിയും.
ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന വെല്ലുവിളികളെയും പരീക്ഷണങ്ങളെയും മറ്റു തടസങ്ങളെയും നേരിടുന്നതിനും അതിജീവിക്കുന്നതിനും നിങ്ങളിലുള്ള അത്ഭുതകരമായ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനുമുള്ള പ്രത്യേക വിദ്യകള്‍ ടെലസൈക്കിക്‌സ് - നിങ്ങളില്‍ മറഞ്ഞിരിക്കുന്ന ഉപബോധശക്തികള്‍ എങ്ങനെ ഉപയോഗപ്പെടുത്താം. നിങ്ങളെ പഠിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും ലളിതവും പ്രായോഗികവുമായ വിദ്യകണ്ടളും നടപ്പിലാക്കാന്‍ എളുപ്പമായ പ്രയോഗപദ്ധതികളും ഉ്. പൂര്‍ണവും സന്തോഷഭരിതവുമായ ഒരു ജീവിതം നയിക്കാന്‍ അതു നിങ്ങളെ പ്രാപ്തമാക്കും.
നിങ്ങളുടെ അതീന്ദ്രിയ കഴിവുകളും ഉള്‍പ്രേരണകളും മെച്ചപ്പെടുത്തുന്നതിനും ഭാവി സംഭവങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യുന്നതിനും ഋണസ്വഭാവമുള്ളതെങ്കില്‍ അവയെ പരിവര്‍ത്തനം ചെയ്യുന്നതിനും സ്വപ്നങ്ങളിലും ദര്‍ശനങ്ങളിലും യാന്ത്രികമായ എഴുത്തുകളിലും ഭാവിസംഭവങ്ങളെ വെളിപ്പെടുത്തുന്ന തരത്തില്‍ ലഭ്യമാകുന്ന ഉത്തരങ്ങളെ വായിച്ചെടുക്കുന്നതിനും അങ്ങനെയുള്ള മറ്റനേകം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും.
സ്വതവേയുള്ള ടെലസൈക്കിക് കഴിവുകള്‍ തങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയതിലൂടെ ആളുകള്‍ എങ്ങനെ പ്രയോജനമുാക്കി എന്ന് ഈ പുസ്തകത്തിലെ യഥാര്‍ത്ഥ കേസ് ഹിസ്റ്ററികള്‍ കാണിച്ചുതരുന്നു.

About the Author(s)

ഡോ ജോസഫ് മര്‍ഫി 'ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ മൂവ്‌മെന്റിന്റെ' ഒരു പ്രധാന പ്രയോക്താവായി അറിയപ്പെടുന്നു. രചയിതാവ്, അദ്ധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഡോ മര്‍ഫി പൗരസ്ത്യ മതങ്ങളെ കുറിച്ചു പഠിക്കുകയും വ്യാപകമായ ഗവേഷണം നടത്തിക്കൊണ്ട് അനേകം വര്‍ഷങ്ങള്‍ ഇന്ത്യയില്‍ താമസിക്കുകയും ചെയ്തു. നമ്മില്‍ ഓരോരുത്തരുടെയും ഉള്ളില്‍ ഉപയോഗിക്കപ്പെടാത്ത നിലയില്‍ അപാരമായ കഴിവുകളും ശക്തിയും കുടികൊള്ളുന്നുവെന്നു ലോകമതങ്ങളെ കുറിച്ചു ആഴത്തില്‍ പഠിച്ചതിനു ശേഷം അദ്ദേഹത്തിനു ബോദ്ധ്യമായി. അവയ്ക്കു നമ്മുടെ ജീവിതങ്ങളെ മാറ്റിമറിയ്ക്കാന്‍ കഴിയും. എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ദി പൗവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ് കൂടാതെ, ഡോ മര്‍ഫി 30 മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ രചിച്ചിട്ടു് - ബിലീവ് ഇന്‍ യുവര്‍സെല്‍ഫ്, ഹൗ ടു അട്രാക്റ്റ് മണി & സൈക്കിക് പെര്‍സെപ്ഷന്‍ എന്നിവയടക്കം.

[profiler]
Memory usage: real: 20971520, emalloc: 18473304
Code ProfilerTimeCntEmallocRealMem