The Greatest Secret (Malayalam)

The Greatest Secret (Malayalam)

Author : Rhonda Byrne (Author) TS Preetha (Translator)

In stock
Rs. 699.00
Classification Mind, Body & Spirit
Pub Date 15 October 2021
Imprint Manjul Publishing House
Page Extent 250
Binding Paperback
Language Malayalam
ISBN 9789390924226
In stock
Rs. 699.00
(inclusive all taxes)
OR
About the Book

ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം

കാലങ്ങളായി നമ്മൾ കാണാതെ പോയി ഈ സത്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതാണ് ശരി. കാരണം, പലവിധ പ്രശ്ങ്ങളും ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്.

കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്ക് നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്.

ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും, ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല, ദുരിതങ്ങളുടെ കാലം ഇനിയില്ല.

ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ വെളിപാട്, ഇതാണ് നിങ്ങളുടെ ഭാഗധേയം.

2006-ൽ "ദ് സീക്രറ്റ്" (രഹസ്യം) പ്രസിദ്ധീകരിച്ചതിലൂടെ ഈ ലോകത്ത് ഒരു വിസ്മയ പ്രതിഭാസത്തിനാണ് പ്രശസ്ത എഴുത്തുകാരിയായ റോൺഡ ബേൺ തിരികൊളുത്തിയത്. ജീവിതങ്ങൾ മാറ്റിമറിച്ച ഒരു കൃതിയായിരുന്നു അത്. ഉള്ളിൽ ഒളിഞ്ഞിരുന്ന, അതുവരെ ആരും തിരിച്ചറിയാതിരുന്ന ശക്തി വായനക്കാർ സ്വയം കണ്ടെത്തി. എങ്കിലും, റോൺഡയുടെ യാത്ര അവിടെ അവസാനിച്ചില്ല. കൂടുതൽ അറിവ് നേടാനുള്ള ഉൾവിളി കേട്ട റോൺഡയുടെ 14 വർഷം നീണ്ട അന്വേഷണം കണ്ടെത്തിയ പ്രപഞ്ച സത്യമാണ് ഈ പേജുകളിലുള്ളത്.

"മഹാ രഹസ്യം‌' വായനയിലൂടെ അനുഭവ്യമാകുന്നത് ഒരു കുതിച്ചുചാട്ടമാണ്. ഭൗതികതയുടെ അതിരുകൾ കടന്ന് എന്തും സാധ്യമാകുന്ന ആത്മീയതയുടെ വിശാലതയിലേയ്ക്ക് വായനക്കാർ ഉയർന്നെത്തുന്നു. ആർക്കും ഉടനടി പ്രാവർത്തികമാക്കാവുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്, ഒപ്പം ആകുലതകളും ആശങ്കകളും വേദനകളും ഇല്ലാതാക്കുന്ന ഗാഢമായ ചില വെളിപ്പെടുത്തലുകളും. ഇന്ന് ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതുമായ അനേകം ആത്മീയ ഗുരുക്കന്മാരുടെ സത്യവചനങ്ങളും ഇതിലുണ്ട്.

ലോകത്തിൻ്റെ ഏത് കോണിലുമുള്ള വായനക്കാർക്ക് ഈ വിശിഷ്ട കൃതിയിലൂടെ തുറന്നുകിട്ടുന്നത് ഒരു പാതയാണ് - യാതനകൾ ഇല്ലാതാക്കി, യഥാർത്ഥ ആനന്ദത്തിൽ മുഴുകി ജീവിക്കാനുള്ള ഒരു വഴി.

"സ്വന്തമാക്കാനും ചെയ്യാനും ആയിത്തീരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എങ്ങനെ സൃഷ്‌ടിക്കാമെന്നാണ് 'ദ് സീക്രറ്റ്' കാണിച്ചു തന്നത്. ഒന്നും മാറിയിട്ടില്ല. അന്നത്തെ പോലെ അവയെല്ലാം ഇന്നും സത്യമായി തുടരുന്നു. ഒരു മനുഷ്യൻ്റെ ഏറ്റവും മഹത്തരമായ ഒരു തിരിച്ചറിവിനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. നെഗറ്റിവിറ്റി, പ്രശ്നങ്ങൾ, വേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ഇവയെല്ലാം മറികടന്ന് സ്ഥായിയായ സന്തോഷവും പരമമായ ആനന്ദവും നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് നയിക്കുന്ന പാതയും ഇത് കാണിച്ചുതരുന്നു." - മഹാ രഹസ്യം

About the Author(s)

റോൺഡ ബേൺ ആണ് 2006-ൽ ലോകത്തെ വിസ്മയിപ്പിച്ച 'ദ് സീക്രറ്റ്' എന്ന ഡോക്യുമെന്ററിയുടെ സൃഷ്ടാവ്. ലക്ഷക്കണക്കിന് ജീവിതങ്ങൾക്ക് ഇത് മാറ്റം വരുത്തി, ആഗോളതലത്തിൽ ഒരു പ്രസ്ഥാനത്തിനും ഇതോടെ തുടക്കമായി. ആ വർഷം തന്നെ 'ദ് സീക്രറ്റ്' പുസ്തകരൂപത്തിൽ പുറത്തിറങ്ങി. അൻപതിലേറെ ഭാഷകളിലേക്കാണ് റോൺഡയുടെ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടത്. ഈ നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ കാലം ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ച രചനകളിലൊന്ന് 'ദ് സീക്രറ്റ്' തന്നെ. ദ് പവർ (2010൦, ദ് മാജിക് (2012) , ഹീറോ (2013) എന്നിവയാണ് റോൺഡയുടെ മറ്റ് ബെസ്റ്റ് സെല്ലർ കൃതികൾ. ഓസ്‌ട്രേലിയയിൽ ജനിച്ച റോൺഡ ബേൺ ഇപ്പോൾ കാലിഫോർണിയയിലാണ് താമസം."മഹാ രഹസ്യ"ത്തിന്റെ സംഭാവകരിൽ ചിലർ ഇവരാണ് :

ഡേവിഡ് ബിങ്ഗം, ദീപക് ചോപ്ര MD, ആന്റണി ഡി മെല്ലോ S.J, ഹെയ്ൽ ഡോവ്‌സ്‌കിൻ, പീറ്റർ സ്യുബാൻ, ജെൻ ഫ്രെസ്യർ, ഡോ. ഡേവിഡ് ആർ. ഹോക്കിൻസ് MD, Ph.D, മൈക്കൽ ജെയിംസ്, ബൈറൺ കെയ്റ്റി, ഡോ. റോബർട്ട് ലാൻസ, പീറ്റർ ലാവ്‌റി, കല്യാണി ലാവ്‌റി, ലെസ്റ്റർ ലെവൻസൺ, ഫ്രാൻസിസ് ലൂസിൽ, രമണ മഹർഷി, റോൺഡയുടെ ഗുരു, മൂജി, റൂപർട്ട് സ്‌പൈറ, എകാർട്ട് ടോളെ, അലൻ വാട്ട്സ്, പരമഹംസ യോഗാനന്ദ.

[profiler]
Memory usage: real: 20971520, emalloc: 18479272
Code ProfilerTimeCntEmallocRealMem