The Miracle Morning ( Malayalam)

The Miracle Morning ( Malayalam)

Author : Hal Elrod (author) Tom Mathew (Translator)

In stock
Rs. 299.00
Classification Self-Help
Pub Date April 2021
Imprint Manjul Publishing House
Page Extent 208
Binding Paperback
Language Malayalam
ISBN 9789390924073
In stock
Rs. 299.00
(inclusive all taxes)
OR
About the Book

ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു.
- റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ് എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവ്

നിങ്ങൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത അത്യസാധാരണ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന് ഇതാ, ഇപ്പോൾ നിങ്ങൾ കണ്ടൈത്തും. നിങ്ങൾ നാളെ വിസ്മയത്തിലേക്ക് ഉണരുകയും നിങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും രൂപപരിവർത്തനം സംഭവിച്ചതായി കണ്ടൈത്തുകയും ചെയ്താൽ? എത്ര വ്യത്യസ്തമായിരിക്കും അത്? നിങ്ങൾ സന്തുഷ്ടനണ്ടാ യിരിക്കുകയില്ലേ? ആരോഗ്യവാനായിരിക്കില്ലേ? നിങ്ങളെ കൂടുതൽ വിജയിയാക്കുകയില്ലേ? നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനാവുകയില്ലേ? നിങ്ങളുടെ മാനസികസംഘർഷം കുറയില്ലേ? കൂടുതൽ പണം നേടാൻ നിങ്ങളെ സഹായിക്കില്ലേ? നിങ്ങളുടെ ഏതുപ്രശ്‌നങ്ങൾക്കും പരിഹാരമാവില്ലേ? ജീവിതത്തിന്റെ ഏതു മേഖലയെയും നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ഗുണപരമായി മാറ്റിത്തീർക്കാൻ കഴിയുന്ന, അത്ര എളുപ്പത്തിൽ പിടികിട്ടാത്ത, ഒരു രഹസ്യമുണ്ടെന്നത് അതിശയകരമല്ലേ? അതിനു നിങ്ങൾ ദിവസം ആറു മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതിയെന്നത് അതിലേറെ അതിശയമല്ലേ?
ആ വിസ്മയപ്പുലരിയിലേയ്ക്ക് മിഴി തുറക്കൂ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച, ഓരോ പുലരിയെയും അത്യധികം ഉന്മേഷത്തോടെ, ഉൽസാഹത്തോടെ, ഏകാഗ്രതയോടെ, വരവേൽക്കാൻ അവരെ പ്രാപ്തമാക്കിയ, ആറുശീലങ്ങൾ കരസ്ഥമാക്കു.
നിങ്ങളുടെ ഭാവനയിലുളള ഏറ്റവും അസാധാരണമായ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇതാ ആരംഭിക്കുകയായി

About the Author(s)

ഹാൽ എൽറോഡ്
പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് അസാധാരണ ജീവിതവിജയം കരസ്ഥമാക്കാന്‍ ആര്‍ക്കും കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഹാല്‍ എല്‍റോഡ്. ഇരു
പതാം വയസ്സില്‍ മദ്യപനോടിച്ച ട്രക്ക് ഇടിച്ചുതകര്‍ത്ത കാറില്‍ ഹാല്‍ ആറുമിനിറ്റ് നേരത്തേക്ക് മരണാസന്നനായി. പതിനൊന്ന് എല്ലുകള്‍ ഒടുഞ്ഞു നുറുങ്ങി. തലച്ചോറ് തകര്‍ന്നു. ഇനിയൊരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഡോക്ടര്‍
മാരുടെ യുക്തിയെയും വിധിയുടെ പ്രലോഭനങ്ങളെയും മറി
കടന്ന് ഹാല്‍ ബിസിനസ്സില്‍ അതിപ്രശസ്തമായ നേട്ടമു്യുാക്കി. അള്‍ട്രാമാരേത്താണ്‍ ഓടിപ്പൂര്‍ത്തിയാക്കി. ബെസ്റ്റ് സെല്ലര്‍
പുസ്തകങ്ങളുടെ രചയിതാവായി. ഹിപ്‌ഹോപ്പ് ഗായകന്‍, ഭര്‍ത്താവ്, പിതാവ് എന്നിങ്ങനെ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ക്ക് ഉടമയായി. പ്രചോദകപ്രഭാഷകന്‍ എന്ന നിലയില്‍ ആഗോള
പ്രശസ്തനായി.
വെല്ലുവിളികള്‍ മറികടന്ന് അവനവനില്‍ കുടികൊള്ളുന്ന അനന്ത സാധ്യതകളെ എങ്ങനെ പൂര്‍ണമായി ഉപയോഗിക്കാമെന്ന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഹാല്‍ ജീവിതം ഉഴിഞ്ഞുവെച്ചു.
അദ്ദേഹത്തിന്റെ ആദ്യപുസ്തകം, 'ജീവിതത്തെ മുന്നോട്ടു കൊ്യുുപോകാന്‍: സ്വപ്നത്തിലെ ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ വീണുകിട്ടിയ ജീവിതത്തെ എപ്രകാരം സ്‌നേഹിക്കാം' (Taking Life Head On: How to Love the Life you Have While you Create the Life of Your Dreams). ആമസോണ്‍. ഡോട് കോമിലെ ഏറ്റവും വിലമതിക്കപ്പെട്ട, ഏറ്റവും പ്രശംസിക്കപ്പെട്ട, പുസ്തകങ്ങളില്‍ ഒന്നായി തുടരുന്നു (നിരൂപണങ്ങള്‍ നോക്കിയാല്‍
എന്തുകൊ്യുെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും)
ലോകത്തെ ഏറ്റവും വിലമതിക്കപ്പെട്ട മുഖ്യപ്രഭാഷക
രില്‍/പ്രചോദക പ്രഭാഷകരില്‍ ഒരാളാണ് അദ്ദേഹം. കോര്‍പ്പറേറ്റ് കമ്പനികളും ലാഭരഹിത സംഘടന (എന്‍ജിഒ) കളും ഒരുപോലെ ഹാലിനെ തങ്ങളുടെ സമ്മേളനങ്ങളിലേക്കും സംഭാവനാശേഖരണ പരിപാടികളിലേക്കും ക്ഷണിക്കുന്നു. യുവാക്കളെ പ്രസാദാത്മകതയിലേക്ക് പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം ആനന്ദം ക്യുെത്തുന്നു. ഒരു പതിറ്റാ്യുായി 'യോപാല്‍' ഹാല്‍, യു എസ്സിലും കാനഡയിലുമായി നടത്തിയ നൂറു കണക്കിന് പ്രഭാ
ഷണങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ആകൃഷ്ടരായി. അവ
രില്‍ അറുപതിനായിരത്തിലേറെ പേര്‍ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ്.
യുഎസ്സിലുടനീളം ഡസന്‍ കണക്കിന് റേഡിയോ ടെലിവിഷന്‍ ഷോകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ
ക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതപ്പെട്ടു..

[profiler]
Memory usage: real: 20971520, emalloc: 18481352
Code ProfilerTimeCntEmallocRealMem