The Moment of Lift: How Empowering Woman changes the World ( Malayalam)

The Moment of Lift: How Empowering Woman changes the World ( Malayalam)

Author : Melinda Gates

In stock
Rs. 350.00
Classification Non-fiction
Pub Date August 2020
Imprint Manjul Publishing House
Page Extent 284
Binding Paperback
Language Malayalam
ISBN 9789389647884
In stock
Rs. 350.00
(inclusive all taxes)
OR
About the Book

''എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.''
കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.
ലോകമെങ്ങുമുളള തന്റെ പ്രവര്ത്തനങ്ങള്ക്കിടയ്ക്കും യാത്രകള്ക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരില് നിന്ന് പ്രചോദനമുള്ക്കൊണ്ട് പഠിച്ച പാഠങ്ങള് ശ്രദ്ധേയവും ഹൃദയസ്പര്ശിയുമായ ഈ പുസ്തകത്തിലൂടെ മെലിന്ഡ പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തില് മെലിന്ഡ ഗേറ്റ്സ് പറയുന്നു, ''എന്റെ ജീവിതത്തിന് കേന്ദ്രീകൃതമായൊരു ലക്ഷ്യവും ആവേഗവും നല്കിയ ആളുകളുടെ കഥകള്
പങ്കുവെയ്ക്കേണ്ടതിനാലാണ് എനിക്ക് ഈ പുസ്തകം എഴുതേണ്ടിവന്നത്. നാം ജീവിക്കുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളെ ഉയര്ത്താനുള്ള വഴികളില് നാം ശ്രദ്ധയൂന്നേണ്ടതുണ്ട്.''
നമ്മുടെ തീവ്രശ്രദ്ധ കടന്നുചെല്ലേണ്ട നിരവധി അടിയന്തിര പ്രശ്നങ്ങളെ, ഞെട്ടിപ്പിക്കുന്ന വസ്തുതാവിവരങ്ങളുടെ പിന്ബലത്തിലൂടെ അവതരിപ്പിക്കുന്ന അവിസ്മരണീയമായ ഒരു ആഖ്യാനമാണ് മെലിന്ഡ നമുക്കായി നല്കുന്നത്- ശൈശവവിവാഹം മുതല് ഗര്ഭനിരോധനമാര്ഗങ്ങളുടെ അഭാവം, തൊഴിലിടങ്ങളിലെ ലിംഗപരമായ വിവേചനം എന്നിവ വരെയുളള നിരവധി വിഷയങ്ങള് ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. തന്റെ വ്യക്തിജീവിതത്തെപ്പറ്റിയും വൈവാഹികജീവിതത്തില് താന് തുല്യതയില് എത്തിച്ചേര്ന്നതിനെപ്പറ്റിയും അവര് ആദ്യമായി എഴുതുന്നു എന്ന പ്രത്യേകതയും ഈ പുസ്തക
ത്തിനുണ്ട്. ലോകത്തെയും നമ്മെത്തന്നെയും മാറ്റാനുള്ള എത്ര അവസരങ്ങളാണുളളതെന്ന് ഇതിലുടനീളം അവര് കാണിച്ചുതരുന്നു.
വൈകാരികതയും ആര്ജവവും ആകര്ഷകത്വവും തുളുമ്പുന്ന ഈ എഴുത്തിലൂടെ അവര് നമുക്ക് അസാമാന്യരായ സ്ത്രീവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും പരസ്പര ബന്ധങ്ങളിലൂടെ
ആര്ജ്ജിക്കുന്ന ശക്തി എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.

നാം മറ്റുള്ളവരെ ഉയര്ത്തുമ്പോള് അവര് നമ്മെയും ഉയര്ത്തുന്നു.

About the Author(s)

മെലിന്ഡ ഗേറ്റ്സ്: മനുഷ്യസ്നേഹിയും ബിസിനസ് രംഗത്തെ പ്രമുഖയും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയുള്ള പ്രവര്ത്തനങ്ങളുടെ ആഗോളതല വക്താവുമാണ് മെലിന്ഡ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യോപകാര സംഘടനയായ ബില് ആന്ഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹാദ്ധ്യക്ഷ പദവി വഹിച്ചുകൊണ്ട് ഈ സംഘടനയുടെ ദിശയും പ്രധാന ലക്ഷ്യങ്ങളും തീരുമാനിക്കുന്നത് മെലിന്ഡയാണ്. അമേരിക്കയിലെ സ്ത്രീകളുടേയും കുടുംബങ്ങളുടേയും സാമൂഹിക പുരോഗതിക്കായി പ്രവര്ത്തിക്കുന്ന പിവട്ടല് വെഞ്ചേഴ്സ് എന്ന ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഇന്കുബേഷന് കമ്പനിയുടെ സ്ഥാപകയുമാണ് അവര്.

ടെക്സാസിലെ ഡാളസിലാണ് മെലിന്ഡയുടെ ജനനം. ഡ്യൂക്ക് സര്വകലാശാലയില് നിന്നും കമ്പ്യൂട്ടര് സയന്സില് ബിരുദം നേടിയ ശേഷം ഡ്യൂക്ക്സ് ഫ്യൂക്വാ സ്കൂളില് നിന്നും എം ബി എ നേടി. കരിയറിലെ ആദ്യ ദശാബ്ദം മൈക്രോസോഫ്റ്റിലെ മള്ട്ടിമീഡിയ ഉല്പ്പന്നങ്ങള് വികസിപ്പിക്കുന്നതില് ശ്രദ്ധയര്പ്പിച്ച മെലിന്ഡ കുടുംബത്തിലും മനുഷ്യോപകാരപ്രവര്ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ജോലി ഉപേക്ഷിച്ചത്. ഭര്ത്താവ് ബില്ലുമൊത്ത് വാഷിംഗ്ടണിലെ സിയാറ്റിലില് താമസിക്കുന്നു. മൂന്ന് കുട്ടികള്: ജെന്, റോറി, ഫീബി.

[profiler]
Memory usage: real: 20971520, emalloc: 18500656
Code ProfilerTimeCntEmallocRealMem