The Power of your Subconscious Mind (Malayalam)

The Power of your Subconscious Mind (Malayalam)

Author : Dr. Joseph Murphy (author) Praveen Rajendran (Translator)

In stock
Rs. 299.00
Classification Self-Help
Pub Date April 2021
Imprint Manjul Publishing House
Page Extent 266
Binding Paper Back
Language Malayalam
ISBN 9789390924271
In stock
Rs. 299.00
(inclusive all taxes)
OR
About the Book

നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ

സെൽഫ് ഹെൽപ് പുസ്തകങ്ങൾ ക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു.
ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്.
അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു.
ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കുന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ.

About the Author(s)

ഡോ ജോസഫ് മർഫി: മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന അത്ഭുത ശക്തികളെ സംബന്ധിച്ച പഠനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമാണ്. പൗരസ്ത്യ മതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി നിരവധി വർഷങ്ങൾ ഇന്ത്യയിൽ ചിലവഴിച്ചിട്ടുണ്ട്. ലോകത്തെ വിവിധ മതങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനഗവേഷണങ്ങൾക്കുശേഷം നമ്മിലോരോരുത്തരിലും നിഹിതമായ ഉപബോധമനസ്സിന്റെ അത്ഭുതശക്തികളെക്കുറിച്ചും അവ ഉപയോഗിച്ച് ജീവിതത്തിൽ സമഗ്രമായ പരിവർത്തനങ്ങൾ വരുത്തുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തി.

മുപ്പതിൽപരം സെൽഫ് ഹെൽപ് പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. മർഫി. മനസ്സിന്റെ അത്ഭുതങ്ങൾ, സമ്പന്നനാകാം, ടെലസൈക്കിക്‌സ് എന്നീ കൃതികൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[profiler]
Memory usage: real: 20971520, emalloc: 18485944
Code ProfilerTimeCntEmallocRealMem